Times of Kuwait
കുവൈറ്റ് സിറ്റി : നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ തിരിച്ച് വരവുമായി ബന്ധപ്പെട്ട നിർണായക കൂടിക്കാഴ്ച നടത്തി അംബാസിഡർ സിബി ജോർജ്ജ്. ഇന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ്മായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ തിരിച്ചുവരവും ആയി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്.
കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി.കൂടാതെ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഒപ്പം, കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വാക്സിനേഷൻ വിഷയവും ചർച്ചയായി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു