September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ സിബി ജോർജ് കുവൈറ്റ് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Times of Kuwait – കുവൈറ്റ്  വാർത്തകൾ

കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.  ഇന്നാണ് ഷെയ്ഖ് താമർ  അലി സബാഹ്  അൽ സാലേം അൽ സബാഹിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.

കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും സുരക്ഷാ, ആരോഗ്യ മേഖലയിലെ വിഷയങ്ങളും കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും
കൂടിക്കാഴ്ചയിൽ ചർച്ചയായി.

error: Content is protected !!