ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മേധാവിയുമായി നടത്തി. ഇന്നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ ഡോ മുബാറക് അൽ അസ്മിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഉടമ്പടി കരാർ സംബന്ധിച്ച വിഷയങ്ങളും മനുഷ്യ വിഭവ ശേഷി സംബന്ധിച്ച് ഇരു രാജ്യങ്ങളുടെ സഹകരണവും ചർച്ച ചെയ്തു.
ഗാർഹിക തൊഴിലാളികളുടെ പരാതികൾ പഠിക്കുവാനും ഉടമ്പടി കരാർ നടപ്പിലാക്കുവാനുമായി ഇരു രാജ്യങ്ങളുടെ സംയുക്ത സമിതിയുടെ രൂപീകരണവും ചർച്ചയായി.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു