ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് കുവൈറ്റ് മന്ത്രിസഭയിൽ കോൺസുലർ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി മിശാൽ ഇബ്രാഹിം അൽ മോദഫിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. കൂടാതെ വീട്ടിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സംബന്ധിച്ചും തൊഴിലാളികളുടെ ഉടമ്പടി പത്രവും പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിൻ്റെ വിഷയങ്ങളും കുടുംബ വിസയുടെ കാര്യങ്ങളും കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും ചർച്ച ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്