ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് വാണിജ്യ-വ്യവസായ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി അബ്ദുള്ള അഹമ്മദ് അൽ ജോവ്വാനുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയിൽ അംബാസഡർ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധങ്ങൾ എടുത്തു പറഞ്ഞു . നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അംബാസഡർ ചർച്ച ചെയ്തു.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്മിയ സൂപ്പര്മെട്രോ മെഡിക്കല് സെന്ററില്