കുവൈത്ത് സിറ്റി:കുവൈത്തിലെ പ്രമുഖ പെർഫ്യൂം വിപണനക്കാരായ അലിഫ് പെർഫ്യൂം കുവൈത്തിലെ അൽ റായ് ലുലു മാളിൽ “അലിഫ് പെർഫ്യൂം മാൾ” പ്രവർത്തനം തുടങ്ങി. ലുലു ഇന്റർനാഷണൽ ഡയറക്ടർ ഹാരിസ്, അബ്ദുല്ല ഫർഹാൻ അൽ വനിയൻ, ഹമൂദ് അഹമ്മദ് ജീജ അൽ മുതൈരി, കിർഗിസ്ഥാൻ അറ്റാഷെ നുർമ ഖമ്മത് കാനിംകുലോവ്, അലിഫ് പെർഫ്യൂം മാൾ ജനറൽ മാനേജർ സിറാജ് എരഞ്ഞിക്കൽ എന്നിവരുടെയും, അലിഫ് പെർഫ്യൂം പാർട്ണർമാരുടെയും സാന്നിധ്യത്തിൽ കുവൈത്തിലെ ഭൂട്ടാൻ അംബാസഡർ ചിത്തൻ ടെൻസിന് മാൾ ഉദ്ഘാടനം ചെയ്തു.
ആയിരം ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയ വിശാലമായ ഷോറൂമിൽ വിവിധ അന്താരാഷ്‌ട്ര ബ്രാൻഡുകൾക്ക് പുറമെ അജ്മൽ, സ്വിസ് അറേബ്യ, ഹറമൈൻ, രാസാസി എന്നീ കമ്പനികളുടെയും പൂർണ്ണ ശ്രേണിയിലുള്ള പെർഫ്യൂമുകളും അലിഫ് പെർഫ്യൂം മാളിൽ ലഭ്യമാണ്.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു