ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം മാർച്ച് 30 ന് ആയിരിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മാർച്ച് 29 ന് കുവൈറ്റിലും സൗദി അറേബ്യയിലും ചന്ദ്രക്കല കാണാൻ പ്രയാസമാകുമെന്നും കാരണം എട്ട് മിനിറ്റ് മാത്രമേ അത് ദൃശ്യമാകു എന്നും കേന്ദ്രം വിശദീകരിച്ചു.
തെക്കുകിഴക്കൻ ഏഷ്യയിലെ ചില ഇസ്ലാമിക നഗരങ്ങളിൽ മാർച്ച് 29 ന് ഉച്ചയ്ക്ക് 1:57 ന് ചന്ദ്രക്കല ഉദിക്കുകയും സൂര്യനു മുമ്പായി അസ്തമിക്കുകയും ചെയ്യുമെന്ന് കേന്ദ്രം പറയുന്നു. അതിനാൽ ദൃശ്യമാകുന്ന ദിവസം ഈ പ്രദേശങ്ങളിൽ ചന്ദ്രനെ കാണാൻ കഴിയില്ല.
ഓരോ രാജ്യത്തിന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച്, ചില അറബ്, ഇസ്ലാമിക തലസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും ആകാശത്ത് നാല് മുതൽ 20 മിനിറ്റ് വരെ ചന്ദ്രക്കല ദൃശ്യമാകുമെന്നും അതിൽ കുട്ടിച്ചേർത്തു ശവ്വാൽ മാസം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നിയമപരമായ തീരുമാനം ശരിയ മൂൺസൈറ്റ് അതോറിറ്റിയുടെ അധികാരപരിധിയിലാണ്.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു