ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസായ അൽ മുസൈനി എക്‌സ്‌ചേഞ്ച് അതിന്റെ 121-ാമത് ശാഖ കുവൈറ്റിലെ അൽ സുറയിൽ 2022 ഫെബ്രുവരി 13-ന് ഞായറാഴ്ച പ്രവർത്തനമാരംഭിച്ചു. തദവസരത്തിൽ എക്സ്ചേഞ്ചിന്റെ
എൺപതാം വാർഷികാഘോഷവും ജനറൽ മാനേജരും അൽ മുസൈനി മാനേജ്‌മെന്റും ചേർന്ന് കൊണ്ടാടി.
അൽ സുറയിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അൽ മുസൈനിയെ അടുപ്പിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ശാഖ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. പണമയയ്‌ക്കലിന്റെ മുൻനിര മികവ് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അൽ മുസൈനി എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ഹ്യൂ ഫെർണാണ്ടസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
പണം കൈമാറ്റത്തിന്റെയും വിദേശ വിനിമയത്തിന്റെയും കാര്യത്തിൽ ഉപഭോക്താവ് മികച്ച സേവനമാണ് പ്രതീക്ഷിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ പ്രതിബദ്ധത ഓരോ തവണയും മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നു, അത് ഞങ്ങളുടെ പ്രഥമ പരിഗണനയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിവിധ സമ്മാനപദ്ധതികളിലെ വിജയികളെയും അദ്ദേഹം അഭിനന്ദിച്ചു .
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍