January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അൽ മുസൈനി എക്‌സ്‌ചേഞ്ച് പുതിയ ശാഖ ഫർവാനിയയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു

കുവൈറ്റിലെ മുൻനിര എക്‌സ്‌ചേഞ്ച് കമ്പനിയായ അൽ-മുസൈനി എക്‌സ്‌ചേഞ്ച് 2024 ഒക്‌ടോബർ 10-ന് വ്യാഴാഴ്ച കുവൈറ്റിൽ തങ്ങളുടെ ഏറ്റവും പുതിയ ശാഖ തുറന്നു പ്രവർത്തനം ആരംഭിച്ചു .അൽ മുസൈനി എക്‌സ്‌ചേഞ്ച് കമ്പനിയുടെ ജനറൽ മാനേജർ ഹ്യൂ ഫെർണാണ്ടസും കമ്പനിയുടെ ഡിപ്പാർട്ട്‌മെൻ്റ് മാനേജർമാരും വിവിധ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ഫർവാനിയയിലെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.

പണ കൈമാറ്റം, വിദേശ കറൻസി വിനിമയം, ബിൽ പേയ്‌മെന്റുകൾ എന്നിവ പോലെ ഏറ്റവും ഉയർന്ന നിലവാരമുള്ള സാമ്പത്തിക സേവനങ്ങൾ വഴി ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല സേവനം നൽകാനുള്ള  കമ്പനിയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ശാഖകളുടെ ശക്തമായ ശൃംഖലയ്‌ക്ക് പുറമേ, അൽ മുസൈനി ആപ്ലിക്കേഷൻ ലളിതവും സുരക്ഷിതവുമായ സാമ്പത്തിക പരിഹാരങ്ങൾ നൽകുകയും ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇടപാടുകൾ നടത്താൻ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൽ മുസൈനി സെൽഫ് സർവീസ് കിയോസ്‌കുകളും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം.

ഉപഭോക്താക്കൾക്ക് അൽ മുസൈനിയുടെ ഇന്ത്യയിലേക്കുള്ള പുതിയ ട്രാൻസ്ഫർ, വിൻ കാമ്പെയ്‌നിലും പങ്കെടുക്കാം. 20 ലക്ഷം രൂപ വരെയുള്ള അവിശ്വസനീയമായ സമ്മാനങ്ങൾ നേടാനുള്ള അവസരം അൽ മുസൈനിയിലൂടെയുള്ള പണം കൈമാറ്റത്തിലൂടെ ഉപഭോക്താവിന് ലഭിക്കുന്നതാണ് , അൽ മുസൈനി എക്സ്ചേഞ്ച് സേവനങ്ങളിൽ ഏതെങ്കിലും ഉപയോഗിച്ച്‌ കാമ്പെയ്‌നിൽ പങ്കെടുക്കാവുന്നതാണ് . പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങളും കൂടാതെ ഗ്രാൻഡ് പ്രൈസ് 1 കോടി രൂപയും ആണ്. കാമ്പയിൻ 2024 സെപ്റ്റംബർ 15 മുതൽ 2024 നവംബർ 15 വരെ നീണ്ടുനിൽക്കും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!