April 12, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അജ്പക് മെഗാ പ്രോഗ്രാം കിഴക്കിന്റ വെനീസ് ഉത്സവ് – 2025 വിസ്മയമായി.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (AJPAK) ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ പരിപാടി കിഴക്കിന്റെ വെനീസ് ഉത്സവ് – 2025 അബ്ബാസിയ അസ്പയർ ഇന്ത്യൻ സ്കൂൾ അമ്പിളി ദിലി നഗറിൽ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ്‌ കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതവും പ്രവാസികൾ അവരുടെ ഗൃഹാതുരത്വമായ കാഴ്ചപ്പാടുകളും, ആഗ്രഹങ്ങളും അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു. ആലപ്പുഴയുടെ ചരിത്രത്തെക്കുറിച്ചും സാംസ്കാരികമായ പാരമ്പര്യത്തെപ്പറ്റിയും നൽകിയ വിവരണം കാണികളുടെ ഹൃദയം കീഴടക്കി. സംഘാടന മികവുകൊണ്ടും മികവാർന്ന കലാപരിപാടികളാലും നാനാ തുറയിൽ പെട്ടവരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.

ചെയർമാൻ രാജീവ്‌ നടുവിലെമുറി, രക്ഷാധികാരി ബാബു പനംമ്പള്ളി, സുരേഷ് വരിക്കോലിൽ BEC CEO മാത്യൂസ് വർഗീസ്, ബൂബിയാൻ ഗ്യാസ് മാനേജിങ് ഡയറക്ടർ ഷിബു പോൾ, ഹൈതർ ഗ്രൂപ്പ്‌ മാർക്കറ്റിംഗ് മാനേജർ ഹിതായത്തുള്ള, മലബാർ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ ഹർഷൽ പട്ടണം, മാത്യു ചെന്നിത്തല, ലിസ്സൻ ബാബു, അനിൽ വള്ളികുന്നം, കുട കൺവീനർ മാർട്ടിൻ മാത്യു എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കൺവീനർ മനോജ്‌ പരിമണം നന്ദിയും രേഖപ്പെടുത്തി.

മെഗാ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സുവനീർ രഞ്ജി പണിക്കർ കൺവീനർമാരായ ലിബു പായിപ്പാടനും രാഹുൽ ദേവിനും നൽകി പ്രകാശനം ചെയ്തു. ഉപരി പഠനത്തിനായി നാട്ടിലേക്ക് യാത്രയാകുന്ന 10, 12 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മുഖ്യാതിഥി രഞ്ജി പണിക്കർ മെമെന്റോ നൽകി യാത്രയയപ്പ് നൽകി. പരിപാടിയോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലെ വിജയികളെ സജീവ് കായംകുളത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചു

തുടർന്ന് നടന്ന ഗാനമേള സംഗീത ലോകത്തെ ഭാവി വാഗ്ദാനമായ ശ്രീരാഗ് ഭരതൻ നേതൃത്വം നൽകി. ഐഡിയ സ്റ്റാർ സിംഗർ 2008 വിജയി സോണിയ ആമോദ്, പ്രശസ്ത കീബോർഡിസ്റ്റ് അനൂപ് കോവളം, നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ, നടനും കോമഡി ആർട്ടിസ്റ്റും അവതാരകനുമായ ജയദേവ് കലവൂർ എന്നിവർ അവരുടെ കലാ പ്രകടനങ്ങൾ അവതരിപ്പിച്ചു.

error: Content is protected !!