ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ദേശീയ ദിനാഘോഷങ്ങളിൽ ശ്രദ്ധേയമായി കുവൈറ്റ് വ്യോമസേന.
വ്യോമസേനയുടെ വിമാനങ്ങളും യുദ്ധവിമാനങ്ങളും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഏകോപനത്തോടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുവൈറ്റ് ടവേഴ്സിൽ എയർ ഷോ അവതരിപ്പിച്ചു. മികച്ച വൈദഗ്ധ്യത്തോടെ വിമാനങ്ങൾ പ്രദർശനം നടത്തിയപ്പോൾ പ്രായഭേദമന്യേ ഒരു വലിയ സദസ്സ് സന്നിഹിതരായിരുന്നു.
ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള എയർ ഷോയിൽ കാരക്കൽ, ഡോൾഫിൻ, യൂറോഫൈറ്റർ, എഫ്-18 വിമാനങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പങ്കാളിത്തമെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് കേണൽ ഹമദ് അൽ-സഖർ പറഞ്ഞു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി