ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മുനിസിപ്പാലിറ്റി, അൽ-അഹമ്മദി ബ്രാഞ്ച്, അൽ-അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പിന്തുണയോടെ, ഫഹാഹീൽ ഏരിയയിലെ സർക്കാർ വസ്‌തുക്കളിൽ അവഗണിക്കപ്പെട്ട നിരവധി വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചു.
ഫഹാഹീൽ സെന്റർ ഫോർ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് മുഹമ്മദ് ഖാനിസ് അൽ ഹജ്രിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച കാമ്പെയ്‌നിൽ 5 ട്രക്കുകൾ നീക്കം ചെയ്യുകയും നിരവധി വാഹനങ്ങളിൽ സ്റ്റിക്കറുകൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈ വാഹനങ്ങൾ യഥാസമയം നീക്കം ചെയ്‌തില്ലെങ്കിൽ മുനിസിപ്പാലിറ്റി ഗാരേജിൽ എത്തിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ജീവനക്കാർ പറഞ്ഞു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു