Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി. അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ അടൂരോണം 2021 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു.
പ്രസിഡൻറ് അനു.പി.രാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആദരണീയനായ ഇന്ത്യൻ അംബാസിഡർ ശ്രീ.സിബി ജോർജ് ഉദ്ഘാടനം ചെയ്തു.കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റിയം ഗോപകുമാർ, പത്തനംതിട്ട MP ആൻ്റോ ആൻ്റണി,ആറ്റിങ്ങൽ MP അടൂർ പ്രകാശ്,കോട്ടയം MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചലച്ചിത്ര,സീരീയൽ താരം സാജൻ സൂര്യ അടൂരിലെ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ ഓണാശംസകൾ അറിയിച്ചു.
കാരുണ്യ കൺവീനർ റിജോ കോശി കോവിഡ് മുന്നണി പോരാളികൾക്കുള്ള ആദരവും,ട്രഷറർ അനീഷ് എബ്രഹാം SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ആദരവും, അടൂരോണം പോഗ്രാം കൺവീനർ ബിജു കോശി,അബ്ബാസിയ ഏരിയ കോഡിനേറ്റർ ഏ.ജി സുനിൽ കുമാർ,പി.ആർ.ഒ ദീപു മാത്യു എന്നിവർ ചിത്രരചന മത്സരം,ഫോട്ടോ കോണ്ടസ്റ്ററ്റ് മത്സരം എന്നിവയിൽ വിജയികളായവർക്ക് സമ്മാനദാനവും നല്കി.
ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്.നായർ, വൈസ് പ്രസിഡൻ്റ് ജിജു മോളേത്ത്, കമ്മറ്റി അംഗം സുജ സുനിൽ എന്നിവർ ആശംസ അറിയിച്ചു. യോഗത്തിന് ജനറൽ സെക്രട്ടറി കെ.സി ബിജു സ്വാഗതവും, അടൂരോണം ജനറൽ കൺവീനർ ആദർശ് ഭുവനേശ് കൃത്ഞതയും രേഖപ്പെടുത്തി.
ഉച്ചക്ക് ഒരു മണിക്ക് ജിജുന മേനോൻ,ആതിര പ്രവീൺ എന്നിവർ അവതാരകരായി എത്തിയ അടൂരോണത്തിൽ ടാലൻ്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ, തിരുവാതിര,ലൈവ് കൺസേൺ കവർ, ഇൻസ്ട്രമെൻ്റൽ മ്യൂസിക്ക്,ഗായകരായ നിഖിൽ രാജ്, ശാലിനി,ഷെയ്ക്ക എന്നിവരുടെ സംഗീത വിരുന്ന്, നടനും,മിമിക്രി കലാകാരനുമായ റെജിരാമപുരത്തിൻ്റെ വൺമാൻ ഷോ എന്നിവയിലൂടെ ശ്രദ്ധേയമായി.
അടൂരോണം ഓൺലൈനിന് സാങ്കേതിക സഹായം നിർവഹിച്ചത് കിഷോർ ആർ.മേനോൻ, ജയൻ ജനാർദ്ദനൻ, രതീഷ് കുറുമശ്ശേരി, അജിത്ത് മേനോൻ, മനു വർഗീസ് എന്നിവരടങ്ങിയ ടെക്നിക്കൽ ടീം ആണ്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്