ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ്സിറ്റി: കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം- കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.
അടൂരോണം 2022 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഫ്ലയറിന്റെ പ്രകാശനം പ്രസിഡന്റ് ജിജു മോളേത്ത് ഉപദേശക സമിതി അംഗം മാത്യൂസ് ഉമ്മന് നല്കി നിർവഹിച്ചു.
2022 സെപ്റ്റംബർ 23 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ മുഖ്യ അതിഥിയായിരിക്കും. യോഗത്തിൽ അടൂർ എൻ.ആർ.ഐ ഫോറം- കുവൈറ്റ് ചാപ്റ്റർ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും,നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും സമ്മാനിക്കും.
ചലച്ചിത്ര പിന്നണി ഗായകൻ ഇഷാൻ ദേവും,മഴവിൽ മനോരമ സൂപ്പർ 4 വിന്നർ രൂത്ത് റ്റോബിയും,കുവൈറ്റിന്റെ സ്വന്തം ഗായിക
അംബിക രാജേഷും ചേർന്ന്
അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, സാസ്കാരിക ഘോഷ യാത്ര, ഡാൻസ്, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്.
ചടങ്ങിൽ അടൂരോണം കൺവീനർ ബിജോ പി.ബാബു, വൈസ് പ്രസിഡന്റ് കെ.സി ബിജു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, പി.ആർ.ഒ ആദർശ് ഭുവനേശ്, സുവനീർ കൺവീനർ ഷൈജു അടൂർ, പോഗ്രാം കൺവീനർ ജയൻ ജനാർദ്ദനൻ, കമ്മറ്റി അംഗങ്ങളായ ബിനു പൊടിയൻ, ഷഹീർ മൈദീൻ കുഞ്ഞ്, ജയകൃഷ്ണൻ, ബിനോയി ജോണി, ജിതിൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി