ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2022 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഓൺലൈൻ ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് അനു പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ആദർശ് ഭുവനേശ് സ്വാഗതവും, ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്.നായർ, വൈസ് പ്രസിഡൻ്റ് ജിജു മോളേത്ത് എന്നിവർ ആശംസ അറിയിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി കെ.സി ബിജു പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടും,ട്രഷറർ അനിഷ് എബ്രഹാം പ്രവർത്തന വർഷത്തെ വാർഷിക കണക്കും. ജോയി ജോർജ് ഓഡിറ്റ് റിപ്പോർട്ടും അവതരപ്പിച്ചു.
തുടർന്ന് ഉപദേശക സമിതി അംഗം മാത്യുസ് ഉമ്മൻ വരണാധികാരിയായ യോഗത്തിൽ 2022 പ്രവർത്തന വർഷത്തെ ഭാരവാഹികളായി ജിജു മോളേത്ത് (പ്രസിഡന്റ്),കെ.സി ബിജു (വൈസ് പ്രസിഡൻറ്), അനിഷ് എബ്രഹാം (ജനറൽ സെക്രട്ടറി), എ.ജി സുനിൽ കുമാർ (ട്രഷറർ), ബിജുകോശി (ജോ.സെക്രട്ടറി), തോമസ് ജോൺ (ജോ. ട്രഷറർ), ആദർശ് ഭുവനേശ് (പി.ആർ.ഒ),സുജ സുനിൽ (വനിത വിഭാഗം കോഡിനേറ്റർ) എന്നിവരേയും ഓഡിറ്റർ ആയി ജോയി ജോർജ്നേയും,അടൂരോണം ജനറൽ കൺവീനർ ആയി ബിജോ പി.ബാബുവിനേയും തെരഞ്ഞെടുത്തു. ഉപദേശക സമതിയിലേക്ക് അനു.പി.രാജൻ (ചെയർമാൻ), മാത്യുസ് ഉമ്മൻ, ശ്രീകുമാർ എസ്.നായർ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.
റിജോ കോശി, അജോ സി.തോമസ്, അലക്സ് വർഗീസ് ഷഹീർ മൈതീൻകുഞ്ഞ്, ബിനു പൊടിയൻ, വിഷ്ണുരാജ്,ജയൻ ജനാർദ്ദൻ,ടെറി തോമസ്,ജയകൃഷ്ണൻ,മനു ബേബി, സുജിത്ത് ഗോപിനാഥ്,ജിജോ ജെയിംസ്,എം.ശ്രീകുമാർ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ.
ബിജു കോശി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
More Stories
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .