Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി: കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം.കുവൈറ്റ് ചാപ്റ്റർ ‘അടൂരോണം 2021’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. 2021 സെപ്തംബർ 17 വെള്ളിയാഴ്ച കുവൈറ്റ് സമയം ഉച്ചക്ക് ഒരു മണി മുതൽ Adoor Nri Forum Kuwait Chapter എന്ന FB പേജ് വഴി ഈ വർഷത്തെ അടൂരോണം തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
പരിപാടി ആദരണീയനായ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യുന്നതും രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക നിരയിലെ പ്രമുഖർ ആശംസകൾ അർപ്പിക്കുന്നതുമായിരിക്കും.
പിന്നിണി ഗായകൻ നിഖിൽ രാജ്,ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 ഫെയിം ശാലിനി നിമേഷ്,കൈരളി ടി.വി യുവ ഫെയിം ഷെയ്ഖയും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നടനും,മിമിക്രി ആർട്ടിസ്റ്റുമായ റജി രാമപുരത്തിൻ്റെ വൺമാൻ ഷോ, തിരുവാതിര,ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.
കൂടാതെ ചിത്ര രചന മത്സരം,ഫോട്ടോ കോണ്ടസ്റ്റ് മത്സരം എന്നിവയിൽ വിജയികളാവർക്ക് സമ്മാനദാനം,കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ്,അവാർഡ് ദാനം തുടങ്ങിയവയുണ്ടാകും.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ