ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കും. വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ക്ക് നിർദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ അൽ ജരിദ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റുമായി സഹകരിച്ച് കാമ്പയിൻ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ക്രൂയിസ് കൺട്രോൾ സിസ്റ്റങ്ങളിൽ മാറ്റം വരുത്തിയുണ്ടാകുന്ന അപകടങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളെ കണ്ടെത്താനായി പരിശോധന കർശനമാക്കും.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്