ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ചികിത്സാ പിഴവിന് രണ്ട് ഡോക്ടർമാർക്കെതിരെ കുവൈറ്റിൽ നടപടി.
രോഗിയുടെ കണ്ണിൽ മെഡിക്കൽ തുള്ളിമരുന്നിന് പകരം പകരം ടൂത്ത് പേസ്റ്റ് പുരട്ടി കാഴ്ചശക്തി നഷ്‌ടപ്പെടാൻ ഇടയാക്കിയ രണ്ട് ഡോക്ടർമാർക്ക് കോടതി ഓഫ് മിസ്‌ഡീമെനേഴ്‌സ് മേധാവി ജഡ്ജി ബഷയർ അബ്ദുൾ ജലീൽ ശിക്ഷ വിധിച്ചു.
ഡോക്ടർമാർ തന്റെ കക്ഷിക്ക് ശാരീരിക ഉപദ്രവം മാത്രമല്ല മാനസിക ആഘാതവും വരുത്തിയതായി പരാതിക്കാരന്റെ അഭിഭാഷകൻ അറ്റോർണി മുസ്തഫ മുല്ല യൂസെൽഫ് കോടതിയിൽ വാദിച്ചു.രണ്ട് മെഡിക്കൽ പ്രാക്ടീഷണർമാർക്കും കോടതി ഒരു വർഷം വീതം തടവ് ശിക്ഷ വിധിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി