കുവൈറ്റ് സിറ്റി: ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു . ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂള്‍ ജോര്‍ദ്ദാനിലെ വാദിറാമില്‍ പുരോഗമിക്കവേ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ ലൊക്കേഷനില്‍ നേരിട്ടെത്തിയത് സെറ്റിലുള്ളവരെയും ആവേശത്തിലാഴ്ത്തി.സിനിമയുടെ പശ്ചാത്തലത്തെ അടുത്തറിയാന്‍കൂടിയാണ് അദ്ദേഹം ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എത്തിയത് .
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനവും കുവൈറ്റ് പ്രവാസിയും വ്യവസായ പ്രമുഖനുമായ കെ.ജി .എബ്രഹാം നിർമാണവും നിർവഹിക്കുന്ന “ആട് ജീവിതം ” ബഹ്‌റൈൻ ആസ്ഥാനമായുള്ള ഇന്ത്യൻ എഴുത്തുകാരനായ ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത് .സൗദി അറേബ്യയിൽ ആടുകളെ മേയ്ക്കാൻ മരുഭൂമിയിൽ അതിജീവിക്കാൻ നിർബന്ധിതനായ ഒരു ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് മുഹമ്മദിന്റെ ജീവിതമാണ് സിനിമ ചിത്രീകരിക്കുന്നത്.ജോർദാൻ ,ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലോക്കേഷനുകൾ .
More Stories
നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായി മുന്നറിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം .
കേരളാ യുണൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ ( കുട ) പിക്നിക്ക് സംഘടിപ്പിച്ചു.
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.