2025 ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആഘോഷിക്കുകയാണ്.“ആരോഗ്യകരമായ തുടക്കം, പ്രതീക്ഷയുള്ള ഭാവിക്ക് “ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. മാതൃ-നവജാത ശിശു ആരോഗ്യത്തെക്കുറിച്ചുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചാരണത്തിനാണ് ഈ വർഷം തുടക്കം കുറിക്കുന്നത്.തടയാവുന്ന മാതൃ-നവജാത ശിശു മരണങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ത്രീകളുടെ ദീർഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ സർക്കാരുകളെയും ആരോഗ്യ സമൂഹത്തെയും പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഓരോ സ്ത്രീയുടേയും കുഞ്ഞിന്റെയും അതിജീവനത്തിനും അഭിവൃദ്ധിക്കും സഹായിക്കുക.
ഇത് ഏറെ നിർണ്ണായകവും പ്രയാസമേറിയതുമായ ദൗത്യമാണ്. നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം 300 000 സ്ത്രീകൾക്ക് ഗർഭധാരണം മൂലമോ അതുമായി ബന്ധപ്പെട്ട പ്രസവം മൂലമോ ജീവൻ നഷ്ടപ്പെടുന്നു. ഏകദേശം 2 ലക്ഷത്തിലധികം കുഞ്ഞുങ്ങൾ അവരുടെ ജനന ശേഷം ആദ്യ മാസത്തിൽ മരിക്കുന്നു.കൂടാതെ ഏകദേശം 2 ലക്ഷത്തിലധികം കുഞ്ഞുങ്ങൾ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ വെച്ചുതന്നെ (ഏകദേശം 20 മുതൽ 28 ആഴ്ചകൾക്കുള്ളിൽ) മരണപ്പെടന്നു.അതായത് ഓരോ 7 സെക്കൻഡിലും ഒരു തടയാൻ കഴിയുന്ന മരണം സംഭവിക്കുന്നു.നിലവിലെ കണക്കുനുസരിച്ചു ലോകത്തിലെ ഓരോ 5 രാജ്യങ്ങളിൽ 4 എണ്ണവും 2030 ആകുമ്പോഴേക്കും മാതൃ അതിജീവനം മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് പിന്നോക്കം നിൽക്കുന്നതായി കാണുന്നു.നവജാതശിശു മരണങ്ങൾ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് 3 രാജ്യങ്ങളിൽ ഒരെണ്ണവും പരാജയപ്പെട്ടിരിക്കുന്നു.
സ്ത്രീകളെ ശ്രദ്ധിക്കുകയും കുടുംബങ്ങളെ പിന്തുണക്കുകയും ചെയ്യുക
സ്ത്രീയ്ക്കും കുടുംബത്തിനും എല്ലായിടത്തും എല്ലാസമയവും ഉയർന്ന നിലവാരത്തിലുള്ള പരിചരണം ആവശ്യമാണ്. ഇത്തരത്തിലുള്ള പിന്തുണയും പരിചരണവും അവരെ ശരീരികമായും മാനസികമായും പ്രസവസമയത്തും അതിന് മുൻപും പിൻപും വളരെയധികം സഹായിക്കുന്നു.മാതൃ-നവജാത ശിശു ആരോഗ്യത്തെ ബാധിക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ സംവിധാനങ്ങൾ ഇനിയും വികസിക്കേണ്ടതായുണ്ട്.ഇതിൽ നേരിട്ടുള്ള പ്രസവ സങ്കീർണതകൾ മാത്രമല്ല, മാനസികാരോഗ്യ അവസ്ഥകൾ, സാംക്രമികേതര രോഗങ്ങൾ, കുടുംബാസൂത്രണം എന്നിവയും ഉൾപ്പെടുന്നു.കൂടാതെ, സ്ത്രീകൾക്കും കുടുംബങ്ങൾക്കും അവരുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുന്ന നിയമങ്ങൾക്കും നയങ്ങൾക്കും പിന്തുണ നൽകണം.
പ്രധാന ലക്ഷ്യങ്ങൾ
മാതൃ-നവജാത ശിശു അതിജീവനത്തിലെ പോരായ്മകളെക്കുറിച്ചും സ്ത്രീകളുടെ ദീർഘകാല ക്ഷേമത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുക.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫലപ്രദമായ നിക്ഷേപങ്ങൾക്കായി വാദിക്കുക.
നിർണായക പരിചരണം നൽകുന്ന മാതാപിതാക്കളെയും ആരോഗ്യ വിദഗ്ധരെയും പിന്തുണയ്ക്കുന്നതിന് കൂട്ടായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുക.
ഗർഭധാരണം, പ്രസവം, പ്രസവാനന്തര കാലഘട്ടം എന്നിവയുമായി ബന്ധപ്പെട്ട ഉപയോഗപ്രദമായ ആരോഗ്യ വിവരങ്ങൾ നൽകുക.
ജോബി ബേബി, കുവൈത്ത്
More Stories
കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ *Knanaya Vibrance 2025* എന്ന പേരിൽ ഔട്ട്ഡോർ പിക്നിക് സംഘടിപ്പിച്ചു.
കുവൈറ്റിൽ ലാൻഡ്മാർക്ക് റെയിൽവേ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു
കുവൈറ്റ് ‘യാ ഹല’ ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപിച്ചു