Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് -19 മൂലം മരണമടഞ്ഞവരിൽ 99.1 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവർ എന്ന് റിപ്പോർട്ട്. പ്രാദേശിക ദിനപത്രമാണ് ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് നൽകിയത്.
അതോടൊപ്പം, കോവിഡ് -19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളിൽ 90.5% പേരും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 89.4% പേരും കൊറോണ വാക്സിൻ സ്വീകരിക്കാത്തവരാണ്.
കുത്തിവയ്പ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾക്ക് വാക്സിനേഷൻ ആരംഭിക്കുന്നതായും മന്ത്രാലയം അറിയിച്ചു. വാക്സിനേഷനായി 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള രജിസ്ട്രേഷനും അടുത്ത മാസം ആരംഭിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്