ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 98 തടവുകാർക്ക് ജയിൽ മോചനം ലഭിച്ചു.അമീരി മാപ്പ് നൽകിയ തടവുകാരുടെ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് 98 തടവുകാർ മോചനം പ്രാപിച്ചതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിട്ടയച്ചവരിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നു. ശിക്ഷയിൽ ഇളവ് വരുത്തിയ മറ്റ് 917 തടവുകാരുടെ പേരുകൾ അമീരി മാപ്പ് പട്ടികയിലുണ്ട്. മോചിതരായ 53 പ്രവാസികളെ നാടുകടത്തൽ ജയിലിലേക്ക് റഫർ ചെയ്തതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു . ഇവരെ ഉടൻ തന്നെ അതത് രാജ്യങ്ങളിലേക്ക് അയയ്ക്കും.
കോടതി നാടുകടത്താൻ ഉത്തരവിട്ട, രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന 300 പേർക്ക് അമീരി മാപ്പ് ആനുകൂല്യം നൽകുമെന്ന് ദിനപത്രം കൂട്ടിച്ചേർത്തു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ