ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ ജനസംഖ്യയുടെ 85 ശതമാനം ആളുകൾ കൊവിഡ് വാക്സിൻ സ്വീകരിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള നിരക്കാണിത്.
ലോകത്തിലെ തന്നെ ഉയർന്ന നിരക്കുകളിലൊന്നാണിതെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദ് പറഞ്ഞു. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നതിൽ ഉയർന്ന വാക്സിനേഷൻ നിരക്ക് നിർണായക പങ്കുവഹിച്ചതായി മന്ത്രി വ്യക്തമാക്കി. 35 ലക്ഷത്തോളം പേർ രണ്ട് ഡോസ് വാക്സിൻ എടുത്തു. ബൂസ്റ്റർ ഡോസ് ഉൾപ്പെടെ 80 ലക്ഷം ഡോസാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. 40 വയസ്സിനു മുകളിലുള്ളവർക്ക് അപ്പോയിൻമെൻറ് ഇല്ലാതെ നേരിട്ടെത്തിയാലും ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. ഇനിയും വാക്സിനേഷന് രജിസ്റ്റർ ചെയ്യാത്തവരും രജിസ്ട്രർ ചെയ്ത് കുത്തിവെപ്പ് എടുക്കാത്തവരും എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർഥിച്ചു.

More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം