ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുവൈറ്റിൽ വിവിധ കേസുകളിൽ 700 നിയമ ലംഘകർ അറസ്റ്റിലായി . സുരക്ഷാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മദ്യവിൽപ്പനയിൽ പിടിക്കപ്പെട്ട വിവിധ രാജ്യക്കാരായ 42 പേരെയും സോഷ്യൽ മീഡിയ വഴിയുള്ള അധാർമ്മിക പ്രവൃത്തികൾക്ക് 152 പേരെയും മയക്കുമരുന്ന് വ്യാപാരത്തിന് 21 പേരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു .
ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയതിന് വിവിധ രാജ്യക്കാരായ നാലംഗ സംഘത്തെയും ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഴ് പേരെയും വഫ്ര ഏരിയയിൽ നിന്ന് സബ്‌സിഡിയുള്ള ഡീസലും മണലും മോഷ്ടിച്ചതിന് ഏഴ് പേരെയും വാഹനങ്ങൾ മോഷ്ടിച്ചതിന് രണ്ട് പേരെയും അറസ്റ്റ് ചെയ്തു . മയക്കുമരുന്ന് വ്യാപാരികൾ, അവരുടെ പ്രൊമോട്ടർമാർ, ദുരുപയോഗം ചെയ്യുന്നവർ, എന്നിവരെ നേരിടാൻ ക്രിമിനൽ സെക്യൂരിറ്റി, റെസിഡൻസി അഫയേഴ്സ് മേഖലയിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം ഊർജിതമാക്കാൻ കർശന നിർദ്ദേശങ്ങൾ നൽകിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.