ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കസ്റ്റഡിയിൽ എടുത്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ പ്രദേശങ്ങളിൽ സുരക്ഷാ നടപടികളും പ്രചാരണങ്ങളും നടത്തി, വിവിധ രാജ്യക്കാരായ 563 പ്രവാസികളെ അറസ്റ്റ് ചെയ്തു.
അൽ-അഹമ്മദി, ഫർവാനിയ, ഹവല്ലി, അൽ-ജഹ്‌റ ഗവർണറേറ്റുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. പിടികൂടിയ നിയമലംഘകർക്കെതിരെ നിയമാനുസൃതമായി ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു