ഇതുവരെ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത എല്ലാ പ്രവാസികളും ഡിസംബർ 31-ന് മുമ്പ് അത് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. പ്രവാസികൾക്ക് സഹേൽ ആപ്പ് വഴിയോ അല്ലെങ്കിൽ മെറ്റാ പ്ലാറ്റേ്ഫാം വഴിയോ ബയോമെട്രിക് രജിസ്ട്രേഷനായി അപ്പോയിൻ്റെമൻ്റ്ബുക്ക് ചെയ്യാവുന്നതാണ് .
ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഏകദേശം 530,000 പ്രവാസികൾ ഇതുവരെ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ താമസക്കാരുടെ എണ്ണം ഏകദേശം 2.1 ദശലക്ഷമാണ്. കഴിഞ്ഞ വർഷം ബയോമെട്രിക് ആരംഭിച്ചതിന് ശേഷം 3.03 ദശലക്ഷത്തിലധികം ആളുകൾ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ബയോമെട്രിക്സ് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ സർക്കാർ ഇടപാടുകളും റെസിഡൻസി പുതുക്കൽ ഉൾപ്പെടെ ഡിസംബർ അവസാനത്തോടെ സമയപരിധിക്ക് ശേഷം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഒരു സുരക്ഷാ വൃത്തം സ്ഥിരീകരിച്ചു. ആറ് ഗവർണറേറ്റുകളിലെയും സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലും ഉമ്മുൽ-ഹൈമാനിലെയും ജഹ്റയിലെയും കമ്പനികൾക്കായി നിയുക്ത വിരലടയാള കേന്ദ്രങ്ങളിലും അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാനും ബയോമെട്രിക്സ് പൂർത്തിയാക്കാനും അദ്ദേഹം എല്ലാ താമസക്കാരോടും അഭ്യർത്ഥിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്