Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ 2,739 പേരെ നാടുകടത്തി. നാടുകടത്തൽ, താൽക്കാലിക തടങ്കൽ വകുപ്പുകൾ പ്രതിനിധീകരിക്കുന്ന തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 17 വരെ 47 ദിവസത്തിനുള്ളിൽ 2,739 നിയമലംഘകരെ കുവൈറ്റിൽ നിന്ന് നാടുകടത്തി.
ആഭ്യന്തര മന്ത്രി ഷെയ്ക്ക് തമർ അൽ അലി നൽകിയ നിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖിന്റെ നിർദ്ദേശങ്ങളും തുടർനടപടികളും അനുസരിച്ചാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്