കുവൈറ്റ് സിറ്റി : മേഖലയിലെ പ്രമുഖ റീട്ടെയിലറും ഷോപ്പർമാരുടെ ഇഷ്ടകേന്ദ്രവുമായ ലുലു ഹൈപ്പർമാർക്കറ്റ്, കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചതിന്റെ 20-ാം വാർഷികം ആഘോഷിക്കുന്നു.ഒക്ടോബർ 26 മുതൽ നവംബർ 1 വരെ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന 20-ാം വാർഷിക മെഗാ പ്രൊമോഷനിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക കിഴിവുകളും,കൂടാതെ, ഒക്ടോബർ 26 മുതൽ 29 വരെയുള്ള നാല് ദിവസത്തേക്ക്, 20 പ്രത്യേക ഉൽപ്പന്നങ്ങളിൽ അതിശയിപ്പിക്കുന്ന ഡീലുകൾ,ഫാഷൻ, പാദരക്ഷകൾ, ലേഡീസ് ഹാൻഡ്‌ബാഗ് വിഭാഗങ്ങൾ എന്നിവയിൽനിന്ന് 20 ദീനാർ വിലയുള്ള ഉൽപന്നങ്ങൾ വാങ്ങുമ്പോൾ 20 ദീനാർ സൗജന്യ സമ്മാന വൗച്ചർ ലഭിക്കും.പ്രത്യേക ഇനങ്ങളിൽ ബൈ വൺ ഗറ്റ് വൺ സൗജന്യവും ഉണ്ട്. ,‘ആപ്പിൾ ഫിയസ്റ്റ’ പ്രമോഷനിൽ ഷോപ്പർമാർക്ക് ആപ്പിൾ (പഴങ്ങൾ) എക്സ്ക്ലൂസീവ് ഓഫറുകളിൽ വാങ്ങാനുള്ള അവസരവും ഉണ്ടാകുമെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്