ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള 2000 നഴ്സുമാർ രണ്ടുമാസത്തിനുള്ളിൽ കുവൈറ്റിൽ എത്തും. അംബാസഡർ സിബി ജോർജിനെ ഉദ്ധരിച്ച പ്രാദേശിക അറബി ദിനപത്രമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. കോവിഡിന് മുമ്പ് വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് നിയമനം ലഭിച്ചവരാണ് ജോലിക്ക് എത്തുന്നതെന്ന് സൂചന. നേരത്തെ, തെരഞ്ഞെടുക്കപ്പെട്ടിരുന്നു എങ്കിലും കോവിഡ് പ്രതിസന്ധി മൂലം യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത് കൊണ്ടാണ് ഇവർക്ക് ജോലിക്ക് എത്തുവാൻ കാലതാമസം നേരിടേണ്ടി വന്നത്.
തെരഞ്ഞെടുക്കപ്പെട്ട 2700 അപേക്ഷകരിൽ 700 ഓളം പേർ ഇതുവരെ കുവൈറ്റിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ രണ്ടുമാസത്തിനകം എത്തും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു