പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ യാചിക്കുന്നതായി കണ്ടെത്തിയ അറബ്, ഏഷ്യൻ രാജ്യക്കാരായ എട്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടെ 11 യാചകരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് രേഖപ്പെടുത്തി .രാജ്യത്തെ പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുന്നതിനായി ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ നിർദ്ദേശങ്ങളെ തുടർന്നാണ് അറസ്റ്റ് നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പ്രസ്താവനയിൽ പറഞ്ഞു.
അറസ്റ്റിലായവരിൽ ചിലർ വിസിറ്റ് വിസകളിലോ ഫാമിലി റെസിഡൻസി പെർമിറ്റുകളിലോ രാജ്യത്ത് പ്രവേശിച്ചവരാണെന്നും മറ്റു ചിലർ സ്ഥിരമായ ജോലിയില്ലാത്തവരാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി . നിയമവിരുദ്ധമായ റിക്രൂട്ട്മെന്റിന് സൗകര്യമൊരുക്കിയ കമ്പനികൾക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ആർട്ടിക്കിൾ (22) പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരെ അവരുടെ സ്പോൺസറിനൊപ്പം നാടുകടത്തുമെന്നും ആർട്ടിക്കിൾ (18) പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരെ നാടുകടത്തുകയും കമ്പനി ഫയൽ തടയുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ആർട്ടിക്കിൾ (20)-ൽ പറഞ്ഞിരിക്കുന്ന ഗാർഹിക തൊഴിലാളികളെ നാടുകടത്തുകയും ഭാവിയിൽ ഗ്യാരണ്ടികളോ വിസകളോ നൽകുന്നതിൽ നിന്ന് സ്പോൺസറെ തടയുകയും ചെയ്യും. കുട്ടികളെ ഭിക്ഷാടനത്തിന് ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യാചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 97288211, 97288200, 25582581 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന 112 എന്ന അടിയന്തര ഹോട്ട്ലൈൻ നമ്പറിലോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
More Stories
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഡ്രൈവിംഗ് ലൈസൻസ് സാധുതയെക്കുറിച്ചുള്ള വ്യാജ വാട്ട്സ്ആപ്പ് സന്ദേശം : തെറ്റിദ്ധരിക്കപ്പെട്ട് നിരവധി പ്രവാസികൾ
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു