ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് സെക്ടറിന്റെ ആക്ടിംഗ് അസിസ്റ്റന്റ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽഖുദ്ദ കുവൈറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പുതിയ ട്രാഫിക് നിയമപ്രകാരമുള്ള പ്രധാന പിഴകൾ വിവരിച്ചു. നിരോധിത പ്രദേശത്ത് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ പിഴ 15 ദിനാറാണെന്ന് അദ്ദേഹം അറിയിച്ചു.
ട്രാഫിക് അപകടങ്ങളുടെ ഭയാനകമായ എണ്ണവും അൽ-ഖുദ്ദ ഉയർത്തിക്കാട്ടുന്നു. ഏകദേശം 300 ഓളം വാഹനാപകടങ്ങൾ പ്രതിദിനം സംഭവിക്കുന്നു. അവയിൽ 90 ശതമാനവും അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്, പ്രത്യേകിച്ച് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളുടെ ഉപയോഗം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിന് 70 ദിനാർ പിഴയായി നിശ്ചയിച്ചിട്ടുണ്ട്.
കൂടാതെ, അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ 30 മുതൽ 150 ദിനാർ വരെയാണ്. കുറ്റകൃത്യത്തിൻ്റെ തീവ്രതയനുസരിച്ച്. ചുവന്ന ലൈറ്റുകൾ ലംഘിക്കുക , അമിതവേഗത, റേസിംഗ്, അശ്രദ്ധമായി വാഹനമോടിക്കുക തുടങ്ങിയ ലംഘനങ്ങൾ പുതുക്കിയ ചട്ടങ്ങൾ പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് അൽ-ഖുദ്ദ ഊന്നിപ്പറഞ്ഞു.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.