കുവൈത്തിലെ പൊതുവിദ്യാലയങ്ങളില്‍ വലിയതോതില്‍ അധ്യാപകരുടെ കുറവ്.കുവൈത്തിലെ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ അധ്യാപകരുടെ കുറവുള്ളതായി റിപ്പോര്‍ട്ട്. അവധിക്ക് നാട്ടിൽപോയ നിരവധി അധ്യാപകർക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല.
എട്ട് സ്പെഷലൈസേഷനുകളിലാണ് അധ്യാപകരുടെ ഒഴിവുള്ളത്. നിലവില്‍ ഈ വിഭാഗങ്ങളില്‍ 61.8 ശതമാനം അധ്യാപകൾ വിദേശികളും 38.2 ശതമാനം സ്വദേശികളുമാണ്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി എന്നിവയാണ് അധ്യാപക ക്ഷാമം കൂടുതലുള്ള വിഷയങ്ങൾ. വിദേശികളുടെ പ്രവേശന വിലക്ക് ഏറെ ബാധിച്ചു.. സെപ്റ്റംബറിൽ കുവൈത്തിൽ സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കാനിരിക്കുകയാണ്. അതോടെ കൂടുതൽ അധ്യാപകരുടെ ആവശ്യം വരും. സ്വദേശികളിൽനിന്ന് വേണ്ടത്ര അധ്യാപകരെ ലഭിക്കുന്നില്ല.
സർക്കാറിെൻറ സ്വദേശിവത്കരണ പദ്ധതികളിൽനിന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾക്ക് ഇളവ് നൽകിയത് യോഗ്യരായ ഉദ്യോഗാർഥികളെ വേണ്ടത്ര അളവിൽ കുവൈത്തികളിൽനിന്ന് ലഭിക്കാത്തതിനാലാണ്.ജോലിക്ക് കയറിയവർ തന്നെ രാജിവെച്ച് പോകുന്ന സ്ഥിതിയുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ട് കൂടുതൽ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് ആരംഭിക്കുകയോ രാജ്യത്തിന് പുറത്ത് കുടുങ്ങിയ അധ്യാപകർക്ക് തിരിച്ചുവരാൻ പ്രത്യേക സംവിധാനം ഒരുക്കുകയോ ചെയ്തില്ലെങ്കിൽ വലിയ പ്രതിസന്ധി ഉടലെടുക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്