കുവൈറ്റിലെ പ്രഗൽഭരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സൂപ്പർ മെട്രോ സാൽമിയയിലെ പുതിയ ന്യൂറോളജി സ്പെഷ്യലിസ്റ്റായി ഡോ. ധ്രുമിൽ സേവനം ആരംഭിച്ചു. സ്പെഷ്യലൈസ്ഡ് ന്യൂറോളജിക്കൽ പരിചരണത്തിനുള്ള വർദ്ധിച്ചുവരുന്ന ജനങ്ങളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് സൂപ്പർ മെട്രോ സാല്മിയയിൽ ന്യൂറോളജി ഡിപ്പാർട്മെൻറ് ആരംഭിച്ചത്.
എം.ബി.ബി.എസ്, എം.ഡി, ഡിആർ.എൻ.ബി (ന്യൂറോളജി) , എം.ആർ.സി.പി (എസ്.സി.ഇ)- (ന്യൂറോളജി) എന്നിവയുൾപ്പെടെ ശ്രദ്ധേയമായ യോഗ്യതകളോടെയാണ് ഡോ. ധ്രുമിൽ സൂപ്പർ മെട്രോ സാൽമിയയിൽ സേവനം ആരംഭിച്ചത്. എപ്പിലെപ്സിയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും (പി.ഡി.എഫ്) പൂർത്തിയാക്കിയിട്ടുണ്ട്. ന്യൂറോളജി മേഖലയിലെ ഡോ. ധ്രുമിലിൻ്റെ വിപുലമായ അനുഭവസമ്പത്ത് ക്ലിനിക്കിൻ്റെ ന്യൂറോളജി വിഭാഗത്തെ ഗണ്യമായി ശക്തിപ്പെടുത്തും.
ന്യൂറോ ഡീജെനറേറ്റീവ് രോഗങ്ങൾ, അപസ്മാരം എന്നിവയുൾപ്പെടെ സങ്കീർണ്ണമായ ന്യൂറോളജിക്കൽ രോഗങ്ങളുടെ ചികിത്സയിൽ ഡോ. ധ്രുമിൽ വിദഗ്ദ്ധനാണ്. സൂപ്പർ മെട്രോ സാൽമിയയിലെ അദ്ദേഹത്തിൻ്റെ പങ്ക് നൂതനവും രോഗി കേന്ദ്രീകൃതവുമായ പരിചരണം നൽകാനുള്ള ക്ലിനിക്കിൻ്റെ ശേഷി വർദ്ധിപ്പിക്കുമെന്നും ന്യൂറോളജി രോഗ ചികിത്സാ മേഖലയിൽ പ്രഗൽഭനും പ്രശസ്തനുമായ ഡോ. ധ്രുമിലിൻ്റെ സേവനം വളരെ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെൻറ് അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്