January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അടൂർ എൻ.ആർ.ഐ ഫോറം ‘ അതിജീവനം ‘ സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അതിജീവനം എന്ന പേരിൽ ഡോക്ടറോട് ചോദിക്കാം എന്ന ഓൺലൈൻ FB ലൈവ് പരിപാടി സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ കുവൈറ്റ് സമയം 11 മണിക്ക് (IST: 1.30pm,UAE:12.00 pm) Adoor Nri Forum Kuwait Chapter എന്ന FB page വഴി തത്സമയ സംപ്രേഷണം ചെയ്യുന്നതാണ്.

അടൂർ എൻ.ആർ.ഐ ഫോറം സംഘടിപ്പിക്കുന്ന ഡോക്ടറോട് ചോദിക്കാം എന്ന പരിപാടി ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായുള്ള ഇന്ത്യൻ എംബസിയുടെ പരിപാടികളിൽ ഒന്നായിട്ടാണ് നടത്തുന്നത്.

യുഎഇ യിലെ പ്രശസ്ത ഡോക്ടർ ഡോ.ഹനീഷ് ബാബു (Dermatologist & Veneroligist
Ajman-City Medical Centre,Sharjah -Cosmolaser) ആണ് സംശയങ്ങൾക്ക് മറുപടി പറയുക.കോവിഡ് 19 നെ നേരിടാൻ ഉള്ള മുൻകരുതലുകളും, പ്രതിരോധത്തെ പറ്റിയും ഉള്ള സംശയങ്ങളെ കുറിച്ച് അടൂർ എൻ.ആർ.ഐ ഫോറം അംഗങ്ങൾക്കും കൂടാതെ പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ക്ക് ഡോക്ടർ തത്സമയം മറുപടി നല്‍കും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!