കുവൈത്ത് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അതിജീവനം എന്ന പേരിൽ ഡോക്ടറോട് ചോദിക്കാം എന്ന ഓൺലൈൻ FB ലൈവ് പരിപാടി സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ കുവൈറ്റ് സമയം 11 മണിക്ക് (IST: 1.30pm,UAE:12.00 pm) Adoor Nri Forum Kuwait Chapter എന്ന FB page വഴി തത്സമയ സംപ്രേഷണം ചെയ്യുന്നതാണ്.
അടൂർ എൻ.ആർ.ഐ ഫോറം സംഘടിപ്പിക്കുന്ന ഡോക്ടറോട് ചോദിക്കാം എന്ന പരിപാടി ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായുള്ള ഇന്ത്യൻ എംബസിയുടെ പരിപാടികളിൽ ഒന്നായിട്ടാണ് നടത്തുന്നത്.
യുഎഇ യിലെ പ്രശസ്ത ഡോക്ടർ ഡോ.ഹനീഷ് ബാബു (Dermatologist & Veneroligist
Ajman-City Medical Centre,Sharjah -Cosmolaser) ആണ് സംശയങ്ങൾക്ക് മറുപടി പറയുക.കോവിഡ് 19 നെ നേരിടാൻ ഉള്ള മുൻകരുതലുകളും, പ്രതിരോധത്തെ പറ്റിയും ഉള്ള സംശയങ്ങളെ കുറിച്ച് അടൂർ എൻ.ആർ.ഐ ഫോറം അംഗങ്ങൾക്കും കൂടാതെ പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ക്ക് ഡോക്ടർ തത്സമയം മറുപടി നല്‍കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്