January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സേവാദർശൻ കുവൈറ്റിന്റെ നേതൃതത്തിൽ കുവൈറ്റ്‌ യോഗാ മീറ്റ് -2020 വെള്ളിയാഴ്ച നടക്കും

കുവൈറ്റ് : ആഗോള യോഗ ദിനത്തോടനുബന്ധിച്ചു സേവാദർശൻ കുവൈറ്റും രാജ്യത്തെ മറ്റു പ്രബല യോഗസെന്ററുകളുടെയും സംയുക്ത നേതൃതത്തിൽ 2020 ജൂൺ 19 വെള്ളിയാഴ്ച രാവിലെ 9മണി മുതൽ യോഗ പ്രദർശനവും ക്‌ളാസുകളും സംഘടിപ്പിക്കുന്നു.
കുവൈറ്റിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന യോഗ പരിശീലകർ 2 മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുക്കും. യോഗ അഭ്യാസവും നിത്യജീവിതത്തിൽ യോഗയുടെ പ്രയോജനത്തെ ക്കുറിച്ചും ഉള്ള ക്ലാസുകളും തദവസരത്തിൽ എടുക്കുന്നു.

മുൻകൂട്ടിഉള്ള രെജിസ്ട്രേഷൻ നടത്തുന്നവർക്ക് zoom plat form /ഫേസ്ബുക് പേജിലൂടെ ഈ പരിപാടിയിൽ പങ്കെടുക്കാം. സേവാദർശൻ -കുവൈറ്റ്‌, അമ്മ കുവൈറ്റ്‌, ആർട്ട്‌ ഓഫ് ലിവിംഗ്, ഹാർമണി ഹൌസ്, ഹാർട്ട്ഫുൽനെസ്സ്, യോഗരീഷി സായി ബാംഗ്ലൂർ, വിവേകാനന്ദ യോഗ ഗ്ലോബൽ -തിരുവനന്തപുരം, ബാല ദർശൻ -കുവൈറ്റ്‌, ‌‍ഡിലൈറ്റ്സ് മ്യൂസിക്, ലെയ്ൻ -അൽ -ഗുസൈൻ -കുവൈറ്റ്‌, സംസ്‌കൃത ഭാരതി -കുവൈറ്റ്‌, എന്നി സംഘടനകൾ പങ്കടുക്കുന്നു.

രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://yujyate.org/listing/kuwait-yoga-meet-2020-organized-by-seva-darshan-kuwait/

കൂടുതൽ വിവരങ്ങൾക്ക്
97983563, 99729076 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സേവാദർശൻ -കുവൈറ്റ്‌ പ്രസിഡന്റ്‌ T.R.സഞ്ജു രാജ്, co-ഓർഡിനേറ്റർ രൂപേഷ് R.എന്നിവർ നടത്തിയ വാർത്താക്കുറിപ്പിൽ അറിയിച്ചു .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!