കുവൈത്തില്‍ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 100 ദിനാര്‍ ആയി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം.വര്‍ഷം തോറും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കുന്നതിനും നിര്‍ദേശമുണ്ട്. ഇതോടെ നിരവധി വിദേശികള്‍ മടങ്ങി പോകാനിടയാകുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാൽ ഇത്തരത്തില്‍ 60 കഴിഞ്ഞവര്‍ക്ക് കുടുംബ വിസയിലേക്ക് മാറ്റുന്നതിനും സ്വന്തമായി വിസ സ്പോണ്സര്ചെയ്യുന്നതിനും നിബന്ധനകളോടെ അനുവദിക്കുന്നതിനുമാണ് തൊഴില്‍ വിഭാഗം നിര്‍ദേശിക്കുന്നത്. 60 വയസ്സ് കഴിഞ്ഞ വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നതിനാണ് വിവിധ തലങ്ങളില്‍നിന്നുള്ള നിര്‍ദേശം.
ദേശീയ തൊഴില്‍ വിഭാഗം ഡയറക്ടര്‍മാരാണ് ഇതു സംബന്ധിച്ച നിര്‍ദേശം പബ്ലിക് അതോറിറ്റി ഫോര്മാന്പവറിന് കൈമാറിയത്. നിലവിലുള്ള ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതോടെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ക്ക് പെർമിറ്റ് പുതുക്കുന്നത് പ്രയാസകരമാകും.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു