ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയ്ക്ക് ഇക്കുറിയും കുവൈറ്റ് വേദിയാകും.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയായ എൻ.ടി.എ-യുടെ ഔദ്യോഗിക
വെബ്സൈറ്റായ https://neet.nta.nic.in/-ലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് ഉണ്ടായത്. പരീക്ഷയുടെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു.
മെഡിക്കൽ പരീക്ഷാർത്ഥികൾക്ക് NEET
2022 അപേക്ഷാ ഫോം വെബ്സൈറ്റ് വഴി പൂരിപ്പിക്കാം.ഉദ്യോഗാർത്ഥികൾക്ക് മെയ് 06, വരെ അപേക്ഷാ ഫോം പൂരിപ്പിക്കാൻ
കഴിയും.
കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് പുറത്ത് അനുവദിച്ച ആദ്യ സെൻ്റർ ആയിരുന്നു കുവൈറ്റ്. അംബാസഡർ സിബി ജോർജിൻ്റെ പ്രത്യേക ശ്രമ ഫലമായാണ് കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചത്. 300-ഓളം വിദ്യാർത്ഥികൾ ആണ് കുവൈറ്റിൽ പരീക്ഷ എഴുതിയത്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു