കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങൾ ഏറ്റവുമധികം ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് മൂന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട്. സൈബർ സുരക്ഷാ സേവനങ്ങളിൽ വിദഗ്ധരായ ഗ്രൂപ്പ് ഐബി പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് മോണിറ്റർ വെബ്‌സൈറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്. 2021ന്റെ രണ്ടാം പകുതിയിലും 2022ന്റെ ആദ്യ പകുതിയിലും ഗൾഫ് മേഖലയിലെ 42 കമ്പനികളെയാണ് അവർ ലക്ഷ്യംവച്ചത്.ഇതിൽ 33 ശതമാനം യു.എ.ഇയിലും 29 ശതമാനം സൗദി അറേബ്യയിലുമാണ്. 21 ശതമാനം എന്ന നിലയിലാണ് കുവൈത്ത് മൂന്നാം സ്ഥാനത്ത് വന്നത്.
2021 മധ്യത്തിനും 2022 മധ്യത്തിനും ഇടയിൽ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ റാൻസംവയർ ആക്രമണങ്ങൾ ഉണ്ടായത് സൗദി അറേബ്യയിലെയും യു.എ.ഇ-യിലെയും സംഘടനകൾക്കെതിരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു