ന്യൂസ് ബ്യൂറോ, കൊച്ചി
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി പ്രസിഡന്റ ശ്രീ കെ സുധാകരന് നേരെയുള്ള പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു
കെപിസിസി സെക്രെട്ടറി ശ്രീ Brm ഷെഫീർ പ്രധിഷേധ സംഗമം ഉദ്ഘടാനം ചെയ്തു .മുണ്ടുടുത്ത മോദിയാണ് പിണറായി വിജയനെന്നും രാഹുൽ ഗാന്ധിയെ എങ്ങനെയാണോ മോഡി വേട്ടയാടിത് അത് പോലെ കെപിസിസി പ്രെസിഡണ്ടിനെതിരെയും മറ്റു കോൺഗ്രസ് നേതാക്കൾക്കെതിരെയും കള്ള കേസ് എടുത്ത് കൊണ്ട് ഭരണ പരാജയം മറക്കാൻ പിണറായി വിജയൻ ശ്രമിക്കുകയാണ് ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രധിഷേക്കണമെന്നും brm ഷെഫീർ ഉദ്ഘടാനം ചെയ്ത് കൊണ്ട് സംസാരിച്ചു. നാഷണൽ കമ്മിറ്റി പ്രെസിഡന്റ് ശ്രീ വർഗീസ് പുതുക്കുളങ്ങര പ്രധിഷേധ സംഗമത്തിന് അധ്യക്ഷത വഹിച്ചു . നാഷണൽ കമ്മിറ്റി ഭാരവാഹികളായ ബി സ് പിള്ള, രാജീവ് നാടുവിലേമുറി , ജോയ് കരുവാലൂർ റോയ് കൈതവന, മറ്റു ജില്ലാ കമ്മിറ്റി ഭാരവാഹികളും ഒഐസിസി പ്രവർത്തകരും പ്രധിഷേധ സംഗമത്തിന് സന്നിഹിതരായിരുന്നു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്