Times of Kuwait
ന്യൂഡൽഹി:ഗൾഫ് രാജ്യങ്ങളിൽനിന്ന് അവധിക്കായി ഇന്ത്യയിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം.
ഇവരുടെ സേവനം അത്യാവശ്യമാണെന്ന ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ അപേക്ഷ പ്രകാരമാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി കോവിഡ് പശ്ചാത്തലത്തിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വിദേശമന്ത്രാലയവും ചർച്ച നടത്തിയതിനെത്തുടർന്നാണ് ധാരണയിലെത്തിയത്.
ഗൾഫ് നാടുകളിലേക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇന്ത്യയിൽ നിന്നും എത്തിക്കുന്നത് റംസാൻ ദിനങ്ങളിലും തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റമോൾ എന്നീ മരുന്നുകളും ഇന്ത്യയോട് എത്തിച്ചുനൽകാൻ പല ഗൾഫ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നൽകുന്ന കാര്യത്തിലും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.
ഇന്ത്യയും ഗൾഫ് നാടുകളുമായുള്ള ബന്ധം മോശമാക്കുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളുടെ കാര്യത്തിൽ കർശനമായ നടപടിയുണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു.
കുവൈത്തിന്റെ അപേക്ഷപ്രകാരം ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ വിദഗ്ധർ എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘത്തിന്റെ സേവനം ഇന്ത്യ നൽകിവരുന്നുണ്ട്. കോവിഡ് ചികിത്സയിലും നിയന്ത്രണത്തിലും കുവൈത്തിലെ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയാണ് ഇവർ ചെയ്യുന്നത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു