നടൻ സഅദ് അൽ ഫറാജ് ഫിലിം ഫെസ്റ്റിവൽ മേളയുടെ അംബാസഡർ. ന്യൂ കുവൈത്ത് ഫിലിം ഫെസ്റ്റിവൽ മേയ് 25 മുതൽ 27 വരെ നടക്കും. മേയ് പത്തുവരെ മേളയിലേക്ക് ചലച്ചിത്രങ്ങൾ സമർപ്പിക്കാം. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ വഴിയാകും സിനിമ പ്രദർശനവും മറ്റു പരിപാടികളും. യുവ ചലച്ചിത്രകാരന്മാർക്ക് പ്രോത്സാഹനം നൽകുന്ന പരിപാടികളും പ്രത്യേക പുരസ്കാരങ്ങളും മേളയുടെ ഭാഗമാക്കിയിട്ടുണ്ടെന്ന് ഫെസ്റ്റിവൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ സായിഗ് പറഞ്ഞുഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെൻററി എന്നിവയിലും മത്സരമുണ്ടാകും. ഒാപൺ ഫോറവും വെബിനാറുകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ‘ദി ആർട്ടിസ്റ്റ് ആൻഡ് മീഡിയ സിൻഡിക്കേറ്റ് കുവൈത്ത്’ മേധാവി നബീൽ അൽ ഫൈലകാവി അറിയിച്ചു. മുതിർന്ന കുവൈത്തി നടൻ സഅദ് അൽ ഫറാജ് ആണ് ഇത്തവണത്തെ മേളയുടെ അംബാസഡർ. അഭിനയ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള സഅദ് അൽ ഫറാജിെൻറ പിന്തുണയും സാന്നിധ്യവും ന്യൂ കുവൈത്ത് ഫിലിം ഫെസ്റ്റിവലിെൻറ പ്രചാരം വർധിപ്പിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. |
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്മിയ സൂപ്പര്മെട്രോ മെഡിക്കല് സെന്ററില്
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ