സെപ്റ്റംബറോടെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാർക്ക് പെെട്ടന്ന് വാക്സിനേഷൻ പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്.ഏപ്രിലിൽ കുവൈത്തിലെ എല്ലാ സ്കൂളുകളിലെയും അധ്യാപക, ഇതര ജീവനക്കാർക്ക് ആദ്യ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഘട്ടംഘട്ടമായാണ് വിദ്യാർഥികളെ സ്കൂളുകളിലേക്ക് മടക്കിക്കൊണ്ടുവരുക. കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയാണ് സ്കൂളുകൾ പ്രവർത്തിച്ചുതുടങ്ങുക.
നേരത്തേ ക്രമേണ സാധാരണ അധ്യയനത്തിലേക്ക് കൊണ്ടുവരാൻ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചത്. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാണ് ഓൺലൈൻ ക്ലാസുകൾ കുറെക്കൂടി തുടരാൻ തീരുമാനിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് മുതൽ കുവൈത്തിൽ സ്കൂളുകൾക്ക് അവധിയാണ്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു