കുവൈത്തില് 17, 000 വിദേശികളുടെ താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര് മാന്പവര് വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്തില് നിന്നും നിരവധി കുടുംബങ്ങളടക്കം വിദേശികള് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നു.
അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില് 8,000 പേര് കുവൈത്തിലെ സ്ഥിര താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിട്ടാണ് റിപ്പോര്ട്ട്. ഈ കാലയളവില് രാജ്യത്തിന് പുറത്തുള്ള 17,000 വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായും പബ്ലിക് അതോറിറ്റി ഫോര് മാന്പവര് അറിയിച്ചു.
എന്നാല് 2021 ജനുവരി ആദ്യം മുതല് മാര്ച്ച് 20 വരെ 199 സര്ക്കാര് ജീവനക്കാര് സ്വകാര്യമേഖലയിലേക്ക് മാറിയാതായും കുടുംബ വിസയിലുള്ള 1048 ജീവനക്കാര് സ്വകാര്യമേഖലയിലേക്ക് മാറിയതയും കണക്കുകള് വെളിപ്പെടുത്തുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്