കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിന്റെ അഞ്ചാമത് പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രം ഞായറാഴ്ച മിഷ്‌റഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിൽ തുറന്നു. ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം ചെയ്തു. മറ്റ് കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കേന്ദ്രം തുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിദിനം 1 000 പേർക്ക് വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കൽ എടുക്കാം .പുതിയ കേന്ദ്രം.കേന്ദ്രത്തിൽ 10 രജിസ്‌ട്രേഷൻ കൗണ്ടറുകളും 500 പേരെ വരെ ഉൾകൊള്ളിയ്ക്കാൻ കഴിയുന്ന കാത്തിരിപ്പ് കേന്ദ്രവുമുണ്ട്.
ഇതിന് നാല് എക്സ്-റേ മുറികളും 20 രക്തപരിശോധനാ ക്ലിനിക്കുകളും ഉണ്ട്. ഡോക്‌ടർമാർ, നഴ്‌സുമാർ, എക്‌സ്‌റേ ടെക്‌നീഷ്യൻമാർ, അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവരുൾപ്പെടെ 160 വ്യക്തികളാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നത്. ദിവസവും 12 മണിക്കൂറാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്