കുവൈറ്റ് സിറ്റി :സെപ്റ്റംബർ -9 ന് ഫഹാഹീൽ കേരള എക്സ്പ്രസ്സ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ, കുവൈത്തിലെ മനോഹരങ്ങളായ കാഴ്ചകളും,വിശേഷങ്ങളും വിവരങ്ങളും നൽകുന്ന നിരവധി യൂട്യൂബർമാർ പങ്കെടുത്തു.സ്വന്തം തൊഴിലുകൾക്കിടയിൽ വീണുകിട്ടുന്ന ഇത്തിരി സമയം യൂ ട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യാനുള്ള വിവരങ്ങൾക്കായി ചിലവഴിക്കുന്നവരാണ് പ്രവാസി യൂട്യൂബർമാരിൽ ഏറെയും.
മീറ്റപ്പിൽ വിശിഷ്ടാതിഥികളായ പ്രമുഖ യൂട്യൂബ് ചാനലുകളായ യുവേഴ്‌സ് ഫാമിലിയുടേയും,ഒരു അടാർ ഫാമിലിയുടേയും അമരക്കാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഫലകങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കുവൈത്ത് മലയാളി യൂട്യൂബ് ചാനൽ അവതാരകൻ ഷാജൻ എബ്രാഹാമിനിയും വേദിയിൽ ആദരിച്ചു.
എൽ ടി ഡ്രീംസ് ലെന്നി ജോസ് സ്വാഗതം പറഞ്ഞു.എസ് വി ആർ കുവൈറ്റ് എൻ എം കുഞ്ഞി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി എഫ് കെ വ്ലോഗ് ഫഹദ്, ട്രിപ്പ് ൻ ചാറ്റ് ഇസ്മായിൽ,റെയിൻ ഡ്രോപ്പ്സ് കുവൈറ്റ് റിജു,ഷമീർ വ്ലോഗ്സ്,സയൻസ് എക്സ്പ്ലോറർ ആദർശ്,സിഞ്ചിബെർ വ്ലോഗ്സ് ഫ്ലെബി&ടൈം,ട്രാവൽ ആൻഡ് സ്‌പൈസസ് ഗോഡ്സൺ എന്നിവർ യൂട്യൂബ് മേഖലയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും മറ്റുള്ളവർക്ക് പ്രചോദനമേകികൊണ്ട് ആശംസകളും അർപ്പിച്ചു.വിവിധ ഗെയിമുകളും ആൽബം ഫെയിം സെയ്യൂഫിന്റെ ഗാനമേളയും അരങ്ങേറി.എസ് എ വീഡിയോ മലയാളം ഷാജു ആന്റു നന്ദി പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്