കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡിന് ഫാദർ പി കെ വർഗീസ് അർഹനായി .നിരവധി അശരണരായ ആളുകൾക്ക് ആശ്വാസം ഏകുന്ന മാവേലിക്കര കല്ലിന്മേൽ ദയാഭവൻ എന്ന അഗതി മന്ദിരത്തിന്റെ ഡയറക്ടർ ആണ് വർഗീസ് അച്ചൻ.
വികലാങ്കരും, മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉൾപ്പെടെ 125 ൽ പരം അന്തേവാസികളുടെ ദൈനംദിന കാര്യങ്ങളിൽ നേരിട്ട് ഇടപെട്ട് അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുകയും അവരുടെ മാനസിക ഉല്ലാസത്തിനായി നിരവധി ക്യാമ്പുകളും വർഗീസ് അച്ഛൻ നടത്തി വരുന്നു.ജീവിതം അഗതികൾക്കും അനാഥർക്കും ആയി മാറ്റിവെച്ച വർഗീസ് അച്ഛന് ഒക്ടോബർ 14 ന് കുവൈറ്റിലെ അബ്ബാസിയ സെൻ ട്രൽ സ്കൂളിൽ കെകെ പിഎയുടെ വാർഷികത്തിനോട് അനുബന്ധിച്ഛ് നടക്കുന്ന മെഗാപ്രോഗ്രാമിൽ അവാർഡ് സമ്മാനിക്കും എന്ന ഭാരവാഹികൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്