കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി നടത്തിയ ഒാപൺ ഹൗസ് ഉദ്ഘാടനം നടത്തി. ഇന്ത്യൻ എംബസിക്കു കീഴിൽ ശർഖ്, ഫഹാഹീൽ, അബ്ബാസിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് എംബസിയെ അറിയിക്കാമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. വിവിധ ഭാഷകളിൽ പാസ്പോർട്ട് സേവനകേന്ദ്രത്തിൽ ഫീഡ്ബാക്ക് ഫോം വെച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യക്കാരും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ 16 വയസ്സിനു മുകളിലുള്ള എല്ലാ ഇന്ത്യക്കാരും വാക്സിൻ രജിസ്ട്രേഷൻ നടത്തണം. എല്ലാ ഇന്ത്യക്കാരും വാക്സിൻ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംഘടനകളും പ്രചാരണം നടത്തണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.
കുവൈത്തിലെ ഇന്ത്യൻ എംബസി ലീഗൽ ഹെൽപ് ഡെസ്ക് ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ സൗജന്യമായി നിയമോപദേശം തേടാം.എംബസിയുടെ അഭിഭാഷക പാനലിെൻറ സേവനത്തിനു പുറമെയാണ് ഹെൽപ് ഡെസ്ക് സ്ഥാപിച്ചത്. പാനലിൽനിന്ന് നിയമോപദേശം തേടാൻ ആഗ്രഹിക്കുന്നവർ cw.kuwait@mea.gov.in എന്ന വിലാസത്തിൽ സന്ദേശത്തിെൻറ പകർപ്പ് അയക്കണം.ൽപ് ഡെസ്ക് വഴിയും അഭിഭാഷക പാനൽ വഴിയും നൽകുന്ന സേവനങ്ങൾ ഉപദേശ സ്വഭാവത്തിൽ മാത്രമുള്ളതാണെന്നും തുടർനടപടികൾ വ്യക്തികളുടെ വിവേചനാധികാരത്തിൽപെടുന്നതാണെന്നും ഇക്കാര്യത്തിൽ എംബസിക്ക് ഉത്തരവാദിത്തമേൽക്കാൻ കഴിയില്ലെന്നും എംബസി നേരേത്തതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അഡ്വ. ബെന്നി തോമസ് (ഫോൺ: 66907769, മെയിൽ: bennynalpathamkalam@hotmail.com), അഡ്വ. ദീപ അഗസ്റ്റിൻ (ഫോൺ: 69031902, മെയിൽ: deepapraveenv@gmail.com), അഡ്വ. ഹജീർ നൈനാൻ കോയ (ഫോൺ: 50660640, മെയിൽ: hajeerninan@gmail.com), അഡ്വ. ജോസഫ് വിൽഫ്രഡ് (ഫോൺ: 51415344, മെയിൽ: josephwilfred39@gmail.com), അഡ്വ. നസറി അബ്ദുറഹ്മാൻ (ഫോൺ: 51776951, മെയിൽ: advnasariabdul@gmail.com) എന്നിവരാണ് ഹെൽപ് ഡെസ്കിൽ നിർദേശങ്ങൾ നൽകുന്നത്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു