Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി വരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 10,000 ആയി ഉയർത്തി. യാത്രക്കാരുടെ ശേഷി പ്രതിദിനം 10,000 ആയി ഉയർത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം സമ്മതിച്ചതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം 15,000 ആയി ഉയർത്തുവാൻ ഡിജിസിഎ റിപ്പോർട്ട് നൽകിയിരുന്നു.
നിലവിൽ പ്രതിദിനം 7,500 യാത്രക്കാരെയാണ് വിമാനത്താവളം വഴി കുവൈറ്റിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശനാനുമതി കാത്തിരിക്കുന്നവർക്ക് ആശ്വാസം ആണ് ഈ നടപടി .
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.