January 21, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ കഴിഞ്ഞ 10 മാസം നാടുകടത്തിയത് 13000 വിദേശികളെ

Times of Kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈ വർഷം ഇതുവരെയുള്ള പത്തുമാസം നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണത്തിൽ കുറവെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്തുമാസത്തിനിടെ 13,000 പേരെയാണ് വിവിധ കാരണങ്ങളാൽ നാടുകടത്തിയത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ
സ്ഥിതിവിവരക്കണക്കു പ്രകാരം 2018ൽ 34,000വും 2019ൽ 40,000വും വിദേശികളാണ് നാടുകടത്തപ്പെട്ടത്. ഈ വർഷം ഒക്ടോബർ വരെ 13,000 പേരെ മാത്രമാണ് നാടുകടത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവിസുകളിൽ ഉണ്ടായ നിയന്ത്രണവും പരിശോധന നടപടികൾ കുറഞ്ഞതും ആണ് നാടുകടത്തൽ കുറയാൻ കാരണമായി പറയപ്പെടുന്നത്.

ഏപ്രിലിൽ പൊതുമാപ്പ് നടപ്പാക്കിയതിനാൽ പലർക്കും നിയമവിധേയമായിതന്നെ
9 നാട്ടിലേക്ക് മടങ്ങാനും സാധിച്ചിട്ടുണ്ട്.
തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ, താമസരേഖകൾ ഇല്ലാത്തവർ, വിവിധ
കേസുകളിൽ കോടതി നാടുകടത്തൽ വിധിച്ചവർ, ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയവർ എന്നിവരെയാണ് ഈ വർഷം നാടുകടത്തിയത്.

നിലവിൽ 900 പേർ മാത്രമാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത്.
വിമാനസർവിസ് ഇല്ലാത്തതു കാരണമാണ് ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ
വൈകുന്നതെന്ന് മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!